വെങ്കല മെഡലുമില്ല; ​നിയന്ത്രണം വിട്ട്​ ദ്യോകോവിച്​, റാക്കറ്റ്​ അടിച്ചുതകർത്തു VIDEO

ടോക്യോ: ടെ​ന്നി​സി​ലെ അ​ത്യ​പൂ​ർ​വ നേ​ട്ട​മാ​യ ഗോ​ൾ​ഡ​ൻ സ്ലാം ലക്ഷ്യമിട്ട്​ ടോക്യോയിൽ പറന്നിറങ്ങിയ ദ്യോകോവിചിന്​ അപമാനത്തോടെ മടക്കം. സെമിയിൽ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നോ​ട്​ തോറ്റ ദ്യോകോവിചിന്​ വെങ്കല മെഡൽ പോരാട്ടത്തിലും തോൽവി. സ്​പെയിനിന്‍റെ പാബ്ലോ കരേ ബുസ്​തയോടാണ്​ സെർബിയയുടെ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ അടിയറവ്​ പറഞ്ഞത്​. സ്​കോർ. (6-4, 6-7,6-3).

മത്സരത്തിനിടെ റാക്കറ്റ്​ ഗാലറിയിലേക്ക്​ വലിച്ചെറിയുന്ന ദൃശ്യങ്ങളുംമത്സര ശേഷം നിയന്ത്രണം വിട്ട്​ റാക്കറ്റ്​ അടിച്ചുതകർക്കുന്ന ദ്യോകോയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂ​െട പ്രചരിക്കുന്നുണ്ട്​. ദ്യോകോവിച്​ മുമ്പും കോർട്ടിൽ സമാന പ്രവർത്തി ചെയ്​തിട്ടുണ്ട്.


മിക്​സ്​ഡ്​ ഡബിൾസിലെ വെങ്കല മെഡൽ പോരാട്ടം മാത്രമാണ്​ ഇനി ദ്യോകോവിച്ചിന്​ മുന്നിൽ അവശേഷിക്കുന്നത്​. സെമിയിൽ അ​ഞ്ചാം റാ​ങ്കു​കാ​ര​ൻ ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നോ​ട്​ 1-6, 6-3, 1-6 എന്ന സ്​കോറിന്​ അടിയറവ്​ പറയാനായിരുന്നു ദ്യോകോവിച്ചിന്‍റെ വിധി. പ​ല കാ​ര​ണ​ങ്ങ​ളും നി​ര​ത്തി പ്ര​മു​ഖ ടെന്നീസ്​ താ​ര​ങ്ങ​ൾ ഒ​ളി​മ്പി​ക്​​സി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്ന ശീ​ലം തെ​റ്റി​ച്ച്​ ഇ​ക്കു​റി ദ്യോ​കോ ടോ​ക്യോ​യി​ലേ​ക്ക്​ ഗോൾഡൻ സ്ലാം നേടാനായിരുന്നു. ഫ്രഞ്ച്​ ഓപ്പൺ, വിംബിൾഡൻ, ആസ്​ട്രേലിയൻ ഓപ്പൺ എന്നിവ ദ്യോകോ നേടിയിരുന്നു. ര​ണ്ട​ര മാ​സം മു​മ്പ്​ ഇ​റ്റാ​ലി​യ​ൻ ഒാ​പ്പ​ണി​ൽ റാ​ഫേ​ൽ ന​ദാ​ലി​നോ​ട്​ തോ​റ്റ ശേ​ഷം ആ​ദ്യ​മാ​യ​ാണ്​ ദ്യോ​കോ​വി​ച്ച്​ തോ​ൽ​വി​യ​റി​യു​ന്ന​ത്.

Tags:    
News Summary - Novak Djokovic trashes 2 rackets in bronze medal loss, withdraws from mixed doubles medal match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.