വീണിട്ടും എഴുന്നേറ്റോടി ഒന്നാമതെത്തി സ്വർണത്തിൽ മുത്തമിട്ട്​ ഡച്ച്​​ താരം സിഫാൻ ഹസൻ, വിഡിയോ കാണാം

ടോക്യോ: ഒളിമ്പിക്​സിൽ അത്യപൂർവമായ ട്രിപ്​​ൾ സ്വർണത്തിന്​ ശ്രമിക്കുന്ന നെതർലൻഡ്​സി​െൻറ സിഫാൻ ഹസന്​ ഒരു വീഴ്​ചയിലൂടെ ആ സ്വപ്​നം പൊലിയുന്നത്​ സഹിക്കാനാവില്ലായിരുന്നു. അതിനാൽതന്നെ വനിതകളുടെ 1500 മീ. ഹീറ്റ്​സി​െൻറ അവസാന ലാപ്പി​െൻറ തുടക്കത്തിൽ വീണുപോയ സഹതാരത്തി​െൻറ കാലിൽ തടഞ്ഞ്​ വീണിട്ടും എഴുന്നേറ്റോടിയ സിഫാൻ മുന്നിൽ പോയവരെയെല്ലാം ഓടിത്തോൽപിച്ച്​ ഒന്നാമതെത്തി സെമി ഫൈനലിലേക്ക്​ യോഗ്യത നേടി.



കെനിയയുടെ എന ജെബി​റ്റോക്കാണ്​ ആദ്യം സ്വയം വീണത്​. തൊട്ടുപിറകിലുണ്ടായിരുന്ന സിഫാൻ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും ജെബി​റ്റോക്കി​െൻറ കാലിൽതടഞ്ഞുവീണു. പിടഞ്ഞെഴുന്നേറ്റ താരം പിന്നീട്​ കുതികുതിച്ചു. എതിരാളികളെ ഒന്നൊന്നായി മറികടന്ന സിഫാൻ ഒന്നാമതായി ഫിനിഷിങ്​ ലൈൻ കടന്നു. തൊട്ടുപിറകെ 5000 മീറ്റർ ഫൈനലിനിറങ്ങിയ താരം സ്വർണവുമായാണ്​ തിരിച്ചുകയറിയത്​. ഇനി 10000 മീറ്ററിലും മത്സരമുണ്ട്​. 1500, 5000, 10000 മീറ്ററുകളിൽ ജേത്രിയായാൽ ഒരു ഒളിമ്പിക്​സിൽ ഈ മൂന്നിനങ്ങളിലും സ്വർണം നേടുന്ന ആദ്യ താരമാവും ഇത്യോപ്യയിൽ ജനിച്ച്​ അഭയാർഥിയായെത്തി നെതർലൻഡ്​സുകാരിയായ സിഫാൻ ഹസൻ. 

Tags:    
News Summary - No keeping her down: After a fall, busy Hassan gets a gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.