മീരാഭായ് ചാനുവിന് ഊഷ്മള വരവേൽപ്പ്; ഇനി പൊലീസിൽ കാണാം

ന്യൂ​ഡ​ൽ​ഹി: ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ക്ക്​ ആ​ദ്യ മെ​ഡ​ൽ സ​മ്മാ​നി​ച്ച സാ​യ്​​ഖോം മീ​രാ​ബാ​യ്​ ചാ​നു ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ചാ​നു​വി​നെ കാ​ത്തി​രു​ന്ന​വ​ർ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കാ​​നെ​ത്തി.

ക​ന​ത്ത സു​ര​ക്ഷ​യി​ൽ ന​ട​ന്നു​നീ​ങ്ങി​യ ചാ​നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചു​ത​ന്നെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യാ​യി. 'ഈ ​സ്​​നേ​ഹ​ത്തി​നും പി​ന്തു​ണ​ക്കും ഇ​ട​യി​ൽ നാ​ട്ടി​ലെ​ത്താ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി' -ചാ​നു പ​റ​ഞ്ഞു.

ടോ​ക്യോ​യി​ൽ ഫൈ​ന​ലു​ക​ൾ അ​ര​ങ്ങേ​റി​യ ആ​ദ്യ ദി​വ​സം ത​ന്നെ ഭാ​രോ​ദ്വ​ഹ​ത്തി​ലെ 49 കി. ​വി​ഭാ​ഗ​ത്തി​ലാ​ണ്​ 202 കി​ലോ ഉ​യ​ർ​ത്തി 26കാ​രി​യാ​യ മ​ണി​പ്പൂ​ർ സ്വ​ദേ​ശി വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​ത്.


എ.എസ്​.പി ചാനു

ഇം​ഫാ​ൽ: ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ക്ക്​ ആ​ദ്യ മെ​ഡ​ൽ സ​മ്മാ​നി​ച്ച മീ​രാ​ബാ​യ്​ ചാ​നു ഇ​നി അ​ഡീ​ഷ​ന​ൽ സൂ​പ്ര​ണ്ട്​ ഓ​ഫ്​ പൊ​ലീ​സ്. മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സി​ങ്ങാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. കൂ​ടാ​തെ ഒ​രു കോ​ടി പാ​രി​തോ​ഷി​ക​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്ത്​ ഉ​ട​ൻ ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ഭാ​രോ​ദ്വ​ഹ​ന അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഒ​ളി​മ്പി​ക്​​സ്​ ജൂ​ഡോ​യി​ൽ പ​​ങ്കെ​ടു​ത്ത എ​ൽ. സു​ശീ​ല ദേ​വി​ക്ക്​ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - Manipur to appoint Mirabai Chanu as Additional Superintendent of Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.