Posted On
date_range Updated On
date_range ലവ്ലീനക്ക് വെങ്കലം തന്നെ; ഇന്ത്യക്ക് മൂന്നാം മെഡൽ
ടോക്യോ: വനിത ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലീന ബോർഗോഹെയ്ന് വെങ്കലം. 69 കിലോ വിഭാഗത്തിൽ ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ ലവ് ലീനക്ക് നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനസ് സുർമനെലിയോട് സെമിയിൽ അടിപതറുകയായിരുന്നു. സെമിയിലേക്ക് പ്രവേശിച്ചതിനാൽ ലവ്ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.
ഒളിമ്പിക്സ് ബോക്സിങ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. മുമ്പ് മെഡൽ നേടിയ വിജേന്ദർ സിങ്ങും (2008) എം.സി. മേരികോമും (2012) മാറിലണിഞ്ഞത് വെങ്കലമായിരുന്നു.
പ്രീക്വാർട്ടറിൽ ജർമനിയുടെ നാഡിൻ അപെറ്റ്സിനെയും ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിയെൻ ചിന്നിനെയുമാണ് ലവ്ലീന തോൽപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.