Posted On
date_range Updated On
date_range 400 മീറ്റർ ഹർഡിൽസിൽ ഫൈനൽ കാണാതെ മലയാളി താരം ജാബിർ പുറത്ത്
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് നിരാശ സമ്മാനിച്ച് പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിർ പുറത്ത്. അഞ്ചാം ഹീറ്റ്സിൽ മത്സരിച്ച് ജാബിറിന് 33ാം സ്ഥാനമാണ് ലഭിച്ചത്. 36 താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 50.77 സെക്കൻഡിലാണ് ജാബിർ ഫിനിഷ് ചെയ്തത്.
കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ ജാബിറിന് അനായാസം ഫൈനലിലേക്ക് മുന്നേറാൻ സാധിക്കുമായിരുന്നു. പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റേപ്പിൾ ചേസിൽ ഇന്ത്യക്കായി മത്സരിച്ച അവിനാഷ് സാബ്ലേക്കും ഫൈനലിലേക്ക് മുന്നേറാനായില്ല.
അതേസമയം, ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുമായി ബാഡ്മിന്റൺ താരം പി.വി.സിന്ധു സെമിയിലേക്ക് മുന്നേറി. ജപ്പാൻ താരം യമാഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധുവിന്‍റെ സെമി പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.