file photo

20 കി.​മീ. ന​ട​ത്ത​ത്തി​ൽ ഇർഫാന്​ മികച്ച പ്രകടനം ആവർത്തിക്കാനായില്ല

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സ്​ 20 കി.​മീ. ന​ട​ത്ത​ത്തി​ൽ നേരത്തെ കാഴ്ചവെച്ച മികച്ച പ്രകടനം മ​ല​യാ​ളി താ​രം കെ.​ടി. ഇ​ർ​ഫാ​ന്​ ആവർത്തിക്കാനായില്ല. ത​െൻറ മി​ക​ച്ച സ​മ​യ​ത്തി​ന്​ അ​ടു​ത്തെ​ങ്ങു​മെ​ത്താ​ൻ സാ​ധി​ക്കാ​തെ ​ 1:34:41സെ. ​സ​മ​യ​വു​മാ​യി അ​രീ​ക്കോ​ട്ടു​കാ​ര​ൻ ഫി​നി​ഷ്​ ചെ​യ്​​ത​ത്.

ര​ണ്ടു വ​ർ​ഷം​മു​മ്പു​ത​ന്നെ ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത മാ​ർ​ക്ക്​ ക​ണ്ടെ​ത്തി ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ടോ​ക്യോ​യി​ലേ​ക്ക്​ ആ​ദ്യം ടി​ക്ക​റ്റു​റ​പ്പി​ച്ച താ​ര​മാ​യി​രു​ന്നു ഇ​ർ​ഫാ​ൻ. എ​ന്നാ​ൽ, പി​ന്നീ​ട്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഇ​ർ​ഫാ​ൻ ഒ​ളി​മ്പി​ക്​​സി​ന്​ തൊ​ട്ടു​മു​മ്പ്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​തി​െൻറ വ​ക്കി​ലെ​ത്തി​യി​രു​ന്നു.

2012 ഒ​ളി​മ്പി​ക്​​സി​ൽ കു​റി​ച്ച 1:20:21 സെ. ​ആ​ണ്​ ഇ​ർ​ഫാ​െൻറ മി​ക​ച്ച സ​മ​യം. ഒളിമ്പിക്​സിൽ നാലാം സ്​ഥാനത്തെത്തി മികച്ച പ്രതീക്ഷ നൽകിയിരുന്നു ഇർഫാൻ. 

ടോക്യോയിൽ ഇർഫാൻ 51ാം മതും മ​റ്റ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സ​ന്ദീ​പ്​ കു​മാ​ർ 23ാമ​തും രാ​ഹു​ൽ രോ​ഹി​ല്ല 47ാമ​തു​മാ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Irfan walks out; 20 km The Malayalam star is ranked 51st in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.