ഫയൽ ചിത്രം
Posted On
date_range Updated On
date_range 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് ഏഷ്യൻ റെക്കോഡ്; ഫൈനൽ ബെർത്ത് നഷ്ടം
ടോക്യേ: ഒളിമ്പിക്സിൽ പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ മലയാളി താരങ്ങൾ അടങ്ങിയ ഇന്ത്യൻ ടീം ഏഷ്യൻ റെക്കോഡ് കുറിച്ചു. 3:00:25 എന്ന സമയത്തിന് ഫിനിഷ് ചെയ്ത ഇന്ത്യക്ക് പക്ഷേ ഫൈനലിന് യോഗ്യത നേടാനായില്ല.
അമോജ് ജേക്കബ്, നോഹ് നിർമൽ ടോം, മുഹമ്മദ് അനസ് യഹിയ, അരോകിയ രാജീവ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം ഹീറ്റ്സിൽ നാലാമതായി. ഹീറ്റ്സിൽ മൊത്തത്തിൽ ഒമ്പതാമതാണ് ഇന്ത്യയെത്തിയത്. നോഹ് നിർമൽ ടോം മികച്ച പ്രകടനമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.