Posted On
date_range Updated On
date_range ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയാഹ്ലാദം 5 ചിത്രങ്ങളിലൂടെ
ന്യൂഡൽഹി: ത്രില്ലർ പോരിൽ കരുത്തരായ ജർമനിയെ 5-4ന് തോൽപിച്ച് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക് ചരിത്രം തിരുത്തിയിരിക്കുകയാണ്. 41 വർഷത്തിന് ശേഷമാണ് ദേശീയ കായിക വിനോദമായ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.
1980ലെ മോസ്കോ ഒളിമ്പിക്സിലെ സുവർണ നേട്ടമായിരുന്നു അവസാനത്തേത്. ഒളിമ്പിക്സ് ഹോക്കിയിലെ ഇന്ത്യയുടെ 12ാമത്തെ മെഡൽ ആണിത്. ടോക്യോയിലെ ഇന്ത്യയുടെ നാലാമത്തെ മെഡലും. അവസാന സെക്കൻഡിൽ പെനാൽറ്റി കോർണർ തടുത്തിട്ട ഇന്ത്യൻ താരങ്ങൾ ചരിത്ര വിജയത്തെ ആഘോഷമാക്കിയ അഞ്ച് ചിത്രങ്ങൾ കാണാം.
ജർമനിയെ തോൽപിച്ച ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദ പ്രകടനം
താരങ്ങളും സപോർട്ടിങ് സ്റ്റാഫുകളും ഫോട്ടോക്ക് പോസ് ചെയ്യുന്നു
പോസ്റ്റിന്‍റെ ക്രോസ്ബാറിൽ കയറിയിരിക്കുന്ന ഇന്ത്യ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.