ഇന്ത്യയുടെ റോവിങ് താരങ്ങളായ അർജുൻ ലാൽ ജാട്ടും അരവിന്ദ് സിങ്ങും
Posted On
date_range Updated On
date_range റോവിങ്ങിൽ ചരിത്രനേട്ടം; ഇന്ത്യൻ ജോടി സെമിയിൽ
ടോക്യോ: റോവിങ്ങിൽ ഒളിമ്പിക്സിലെ ഇന്ത്യയുടെ മികച്ച പ്രകടനവുമായി അർജുൻ ലാൽ ജാട്ടും അരവിന്ദ് സിങ്ങും. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബ്ൾ സ്കള്ളിലാണ് ഇരുവരുമടങ്ങിയ ടീം സെമി ഫൈനലിലേക്ക് കുതിച്ചത്.
സീ ഫോറസ്റ്റ് വാട്ടർവേയിൽ നടന്ന മത്സരത്തിൽ റെപഷെ റൗണ്ടിൽ 6:51.36 സമയത്തിൽ മൂന്നാമതായാണ് ഇന്ത്യൻ ജോടി ഫിനിഷ് ചെയ്തത്. ആദ്യമായാണ് റോവിങ്ങിൽ ഇന്ത്യൻ ടീം സെമിയിലെത്തുന്നത്. 12 ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയത്. രണ്ട് സെമികളിൽനിന്ന് ആറു ടീമുകൾ ഫൈനലിലേക്ക് മുന്നേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.