'ചിരിക്കുന്ന കുതിരയും കരയുന്ന മത്സരാർഥിയും'; ജർമൻ താരത്തിന്​ കുതിര കൊടുത്തത്​ ഒന്നൊന്നര പണി VIDEO

ടോക്യോ: 'ചിരിക്കുന്ന കുതിരയും കരയുന്ന അന്നിക ഷെല്യൂവും'. ടോ​ക്യോ ഒളിമ്പിക്​സിന്‍റെ അനശ്വര ശേഷിപ്പുകളിലൊന്നായി ഒരു ചിത്രം മാറുകയാണ്​. ആഗോള വാർത്ത ഏജൻസിയായ റോയി​േട്ടഴ്​സിന്‍റെ ഇവാൻ അൽവരദോ പകർത്തിയ ചിത്രത്തിന്‍റെ പിന്നിലുള്ള കഥയിങ്ങനെ:

ഒളിമ്പിക്​സ്​ ​​മോഡേൺ പെന്‍റാത്​ലൺ മത്സരത്തിൽ ജർമനിയുടെ അന്നിക ഷെല്യൂ മത്സരത്തിൽ ഒന്നാമതായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഫെൻസിങ്ങിലും നീന്തലിലും ഷെല്യൂ അനായാസം ഒന്നാമതെത്തി. എന്നാൽ അടുത്ത അങ്കം കുതിരയോട്ടത്തിലായിരുന്നു. മത്സരത്തിന്​ 20 മിനിറ്റ്​ മുമ്പ്​ മാത്രമാണ്​ കുതിരയെ മെരുക്കാൻ മത്സരാർഥികൾക്ക്​ അവസരം നൽകുക.


എന്നാൽ ഷെല്യൂവിനെ കുതിര ചതിച്ചു. ഷെല്യൂവിന്‍റെ നിർദേശങ്ങൾ അനുസരിക്കാതെ കുതിര വട്ടം ​ചുറ്റിച്ചു. ഒന്നാമതായിരുന്ന ഷെല്യൂ 31ാം സ്ഥാനത്തേക്ക്​ വീണു. സങ്കടം സഹിക്കവയ്യായെ ഷെല്യൂ പൊട്ടിക്കരഞ്ഞു. മത്സരത്തിൽ കുതിരയെ അടിക്കാൻ ആ​​ക്രോഷിച്ചതിന്​ ഷെല്യൂവിന്‍റെ കോച്ച്​ കിം റൈസ്​നറെ ഒഫീഷ്യൽസ്​ പുറത്താക്കുകയും ചെയ്​തു. റൈസ്​നറുടെ പ്രവർത്തിക്കെതിരെ മൃഗസ്​നേഹികളും രംഗത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - Germany's modern pentathlon coach disqualified after punching horse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.