Posted On
date_range Updated On
date_range ഫെൻസിങ്ങിൽ ഭവാനി ദേവിക്ക് വിജയം; അെമ്പയ്ത്തിൽ പുരുഷ ടീം ക്വാർട്ടറിൽ
ടോക്യോ: ഒളിമ്പിക്‌സിൽ വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ സി.എ ഭവാനി ദേവിക്ക് വിജയത്തുടക്കം.
വെറും ആറു മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ തുണീഷ്യയുടെ ബെൻ അസീസി നാദിയയെ മുട്ടുകുത്തിച്ചാണ് ഭവാനി ദേവി രണ്ടാം റൗണ്ട് ഉറപ്പിച്ചത്. ലോക റാങ്കിങ്ങിൽ 29ാം സ്ഥാനക്കാരിയായ ഭവാനി 36ാം സ്ഥാനക്കാരിയായ നാദിയയെ 5-3 നാണ് തോൽപിച്ചത്.
അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീം കസാഖ്സ്ഥാനെ തോൽപിച്ച് ക്വാർട്ടറിലെത്തി. അതാനു ദാസ്-പ്രവീൺ ജാദവ്-തരുൺദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് കസാഖിസ്ഥാന്‍റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസയേവ് സഖ്യത്തെ കീഴടക്കിയത്. സ്കോർ: 6-2. ക്വാർട്ടറിൽ കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.