വെങ്കല മെഡൽ പോരാട്ടത്തിലും ദ്യോകോവിച്ചിന്​ തോൽവി​

ടോക്യോ: ഒളിമ്പിക്​സ്​ ടെന്നീസിൽ വെങ്കൽ മെഡൽ പോരാട്ടത്തിലും നൊവാക്​ ദ്യോകോവിച്ചിന്​ തോൽവി. വെങ്കൽ മെഡലിനായുള്ള മത്സരത്തിൽ സെർബിയൻ താരം സ്​പെയിനിന്‍റെ പാബ്ലോ കരേ ബുസ്​തയോട്​ അടിയറവ്​ പറഞ്ഞു. 6-4, 6-7,6-3 എന്ന സ്​കോറിനാണ്​ ബുസ്​ത ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയത്​. മിക്​സ്​ഡ്​ ഡബിൾസിലെ വെങ്കല മെഡൽ പോരാട്ടം മാത്രമാണ്​ ഇനി ദ്യോകോവിച്ചിന്​ മുന്നിൽ അവശേഷിക്കുന്നത്​.

ടെ​ന്നി​സി​ലെ അ​ത്യ​പൂ​ർ​വ നേ​ട്ട​മാ​യ ഗോ​ൾ​ഡ​ൻ സ്ലാം ലക്ഷ്യമിട്ടായിരുന്നു ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ ടോക്യോയിലെത്തിയത്​. എന്നാൽ, അ​ഞ്ചാം റാ​ങ്കു​കാ​ര​ൻ ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നോ​ട്​ 1-6, 6-3, 1-6 എന്ന സ്​കോറിന്​ അടിയറവ്​ പറയാനായിരുന്നു ദ്യോകോവിച്ചിന്‍റെ വിധി.

പ​ല പ​ല കാ​ര​ണ​ങ്ങ​ളും നി​ര​ത്തി പ്ര​മു​ഖ ടെന്നീസ്​ താ​ര​ങ്ങ​ൾ ഒ​ളി​മ്പി​ക്​​സി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്ന ശീ​ലം തെ​റ്റി​ച്ചാ​യി​രു​ന്നു ഇ​ക്കു​റി ദ്യോ​കോ ടോ​ക്യോ​യി​ലേ​ക്ക്​ വ​ന്ന​ത്. ര​ണ്ട​ര മാ​സം മു​മ്പ്​ ഇ​റ്റാ​ലി​യ​ൻ ഒാ​പ്പ​ണി​ൽ റാ​ഫേ​ൽ ന​ദാ​ലി​നോ​ട്​ തോ​റ്റ ശേ​ഷം ആ​ദ്യ​മാ​യ​ാണ്​ ദ്യോ​കോ​വി​ച്ച്​ തോ​ൽ​വി​യ​റി​യു​ന്ന​ത്.

Tags:    
News Summary - Djokovic also lost the bronze medal match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.