അമ്പെയ്ത്ത്: റാങ്കിങ് റൗണ്ടിൽ ദീപിക ഒമ്പതാമത്; പുരുഷന്മാരിൽ നിരാശ
ടോക്യോ: വനിത അെമ്പയ്ത്ത് വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒമ്പതാമത്. 663 പോയൻറ് നേടിയാണ് ദീപിക കുമാരി ആദ്യ റൗണ്ടിൽ മുന്നേറിയത്. കൊറിയയുടെ 20 കാരി ആൻ സാനാണ് ഒളിമ്പിക്സ് റെക്കോർഡ് പോയൻറുമായി (680) ഒന്നാം സ്ഥാനത്തെത്തിയത്. വ്യക്തിഗത റാങ്കിങ്ങിൽ 1996ൽ യുക്രൈയ്നിെൻറ ലിന ഗെരാസിമെൻകോയുടെ റെക്കോർഡാണ് (673 പോയൻറ്) കൊറിയൻ താരം തകർത്തത്. റാങ്കിങ് റൗണ്ടിൽ 56ാംമതെത്തിയ ഭൂട്ടാെൻറ കർമയാണ് അടുത്ത റൗണ്ടിൽ ഇന്ത്യൻ താരത്തിെൻറ എതിരാളി.
പരുഷ അെമ്പയ്ത്തിൽ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു. മെഡലുറപ്പിച്ച മുൻനിര താരങ്ങൾ റാങ്കിങ് റൗണ്ടിൽ ആദ്യ 30തിൽ പോലും ഇടംപിടിച്ചില്ല. പ്രവീൺ ജാദവ് 656 പോയൻറ് നേടിയപ്പോൾ അതാനു ദാസ് 653 പോയൻറുമായി 35ാം സ്ഥാനത്താണ്. 652 പോയൻറ് നേടിയ തരുൺ ദീപ് റായ് റാങ്കിങ്ങിലെത്തിയില്ല. സീഡിലേക്കെത്താതായതോടെ ഇന്ത്യൻ താരങ്ങൾക്ക് രണ്ടാം റൗണ്ടിൽ കടുത്ത പോരാട്ടം നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.