ബോക്​സർ സതീഷ്​ കുമാർ ക്വാർട്ടറിൽ; ഒരു ജയം അകലെ ഒളിമ്പിക്​ മെഡൽ

ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യൻ ബോക്​സർ സതീഷ്​ കുമാർ ക്വാർട്ടർ ഫൈനലിലെത്തി. പുരുഷൻമാരുടെ സൂപ്പർ ഹെവി വിഭാഗത്തിൽ (+91 കിലോഗ്രാം) ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1ന്​ തോൽപിച്ചാണ്​ സതീഷ്​ കുമാർ ക്വാർട്ടർ പ്രവേശനം സ്വന്തമാക്കിയത്​. ഇതോടെ ഒരു മത്സരം കൂടി ജയിച്ചാൽ ബുലന്ദ്​ശഹറിൽ നിന്നുള്ള 32കാരന്​ ഒളിമ്പിക്​ മെഡൽ ഉറപ്പിക്കാനാകും.

നേരിയ വ്യത്യാസത്തിന്​ 2016 റിയോ ഒളിമ്പിക്​സ്​ നഷ്​ടമായ സതീഷ്​കുമാർ ഏഷ്യൻ ഒളിമ്പിക്​ യോഗ്യത റൗണ്ടിൽ വെങ്കലം നേടിയാണ്​ ടോക്യോക്ക്​ ടിക്കറ്റെടുത്തത്​.  

Tags:    
News Summary - Boxer Satish Kumar through to Tokyo Olympics quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.