നീരജ്​ ചോപ്രക്ക്​ ഒരു കോടി രൂപ പ്രഖ്യാപിച്ച് ബി.സി.സി.ഐയും​ ചെ​െന്നെ സൂപ്പർ കിങ്സും

ചെന്നൈ: നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഒളിമ്പിക്​സിൽ ഇന്ത്യയിലേക്ക്​ ആദ്യമായി അത്​ലറ്റിക്​സ്​ ​സ്വർണം കൊണ്ടുവന്ന നീരജ്​ ചോപ്രക്കുള്ള സമ്മാന പ്രവാഹം തുടരുന്നു. ബി.സി.​സി.ഐയും ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്​സും​ താരത്തിന്​ ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചു​. താരം ഒളിമ്പിക്​സിൽ എറിഞ്ഞിട്ട 87.58 മീറ്റർ ദൂരത്തിന്‍റെ സ്​മരണക്കായി '8758' നമ്പറിൽ പ്രത്യേക ജഴ്​സിയും സി.എസ്​.കെ പുറത്തിറക്കും.

''നീരജ്​ ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന്​ മനുഷ്യർക്ക്​ പ്രചോദനമാണ്​. ഏത്​ കായിക ഇനത്തിലും ഇന്ത്യക്കാർക്ക്​ ഉയരത്തിൽ എത്താമെന്ന ആത്മവിശ്വാസമാണ്​ നീരജ്​ പകർന്നിരിക്കുന്നത്​'' -സി.എസ്​.കെ വക്താവ്​ പ്രതികരിച്ചു.

നീരജിന്​ പുറമേ വെള്ളി മെഡൽ ജേതാക്കളായ മീരാഭായ്​ ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബി.സി.​സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്​. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നീരജ്​ ചോപ്രക്ക്​ ആറുകോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - BCCI To Give Cash Rewards for Medal Winners, CSK to Award Rs 1 Crore for Neeraj Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.