ടെന്നിസ്: 12 വര്‍ഷത്തിനു ശേഷം പാകിസ്താനില്‍ ഡേവിസ് കപ്പ്

കറാച്ചി: 12 വര്‍ഷത്തിനു ശേഷം പാകിസ്താന്‍ ഡേവിസ് കപ്പ് ടെന്നിസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു.
ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന ഏഷ്യ ഓഷ്യാന ഗ്രൂപ് രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇറാന്‍ ടീം ബുധനാഴ്ച ഇസ്ലാമാബാദില്‍ വിമാനമിറങ്ങി.

ഏറെക്കാലമായി പാകിസ്താന്‍ ടെന്നിസ് അനുഭവിച്ചുപോരുന്ന ദുര്‍ദശ അവസാനിക്കുകയാണെന്നും ടെന്നിസിന്‍െറ വസന്തകാലം തിരിച്ചുവരുകയാണെന്നും പാകിസ്താന്‍ ടെന്നിസ് ഫെഡറേഷന്‍ സെക്രട്ടറി ഖാലിദ് റഹ്മാനി പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഡേവിസ് കപ്പ് പാക് മണ്ണിലേക്ക് കൊണ്ടുവന്നതെന്നും ഖാലിദ് പറഞ്ഞു.

പാകിസ്താനില്‍നിന്ന് നിഷ്പക്ഷ വേദിയിലേക്ക് മത്സരം മാറ്റണമെന്ന് ഇറാന്‍ ടെന്നിസ് അധികൃതര്‍ ലോക ടെന്നിസ് ഫെഡറേഷനോട് (ഐ.ടി.എഫ്) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സന്ദര്‍ശക ടീമിന് മതിയായ സുരക്ഷ നല്‍കാമെന്ന പാക് അധികൃതരുടെ ഉറപ്പ് ഇറാന്‍ അംഗീകരിച്ചതോടെയാണ് 12 വര്‍ഷത്തിനു ശേഷം ഡേവിസ് കപ്പ് പാക് മണ്ണിലേക്ക് മടങ്ങിവരാന്‍ സാധ്യത തെളിഞ്ഞത്.

അതേസമയം, കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷ അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറാന്‍ ടെന്നിസ് അധികൃതര്‍ പരാതിപ്പെടുന്നു.

Tags:    
News Summary - tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.