ന്യൂയോർക്ക്: ഒരു വർഷത്തെ ഇടവേളക്കു ശേഷം സെറീന വില്യംസ് സ്വന്തം നാട്ടിലെ പോരാട്ടത്തിലൂടെ കോർട്ടിൽ തിരിച്ചെത്തുന്നു. അമ്മയാവാൻ കോർട്ടിൽ നിന്നും അവധിയെടുത്ത സെറീന ഫെബ്രുവരിയിലെ ഫെഡ് കപ്പ് പോരാട്ടത്തിൽ അമേരിക്കക്കായി കളത്തിലിറങ്ങും. നോർത്ത് കരോലിനയിലെ മത്സരത്തിൽ നെതർലൻഡ്സാണ് എതിരാളി.
2017 ആസ്ട്രേലിയൻ ഒാപൺ കിരീടമണിഞ്ഞ ശേഷം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയ സെറീന സെപ്റ്റംബറിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് വിശ്രമവും കഴിഞ്ഞ് ആസ്ട്രേലിയൻ ഒാപണിലൂടെ തിരിച്ചുവരുമെന്ന് അറിയിച്ചെങ്കിലും തയാറെടുപ്പിന് സമയംവേണമെന്നറിയിച്ച് അവസാന നിമിഷം പിൻവാങ്ങി.
ഇതിനു പിന്നാലെയാണ് ഫെഡ് കപ്പിലൂടെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. അമേരിക്കൻ ടെന്നിസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 2015ന് ശേഷം ആദ്യമായാണ് സെറീന ഫെഡ് കപ്പിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.