ന്യൂയോർക്: ഉദരത്തിലെ ജീവെൻറ തുടിപ്പ് ഒളിപ്പിച്ചാണ് മെൽബണിലെ റോഡ് ലാവർ അറീനയിൽ സെറീന വില്യംസ് കിരീടമണിഞ്ഞതെന്ന വാർത്ത ലോകം അതിശയത്തോടെയായിരുന്നു കേട്ടത്. കഴിഞ്ഞ ജനുവരിയിൽ എട്ടാഴ്ച ഗർഭിണിയായിരിക്കെ ആസ്ട്രേലിയൻ ഒാപൺ ജേതാവായ സെറീന, ഇന്ന് അഞ്ചുമാസം പ്രായമുള്ള അലക്സിസ് ഒളിമ്പിയ ഒഹാനിയൻ എന്ന സുന്ദരിയുടെ അമ്മയാണ്. വീണ്ടുമൊരു ആസ്ട്രേലിയൻ ഒാപണിന് ടെന്നീസ് ലോകം കച്ചമുറുക്കുേമ്പാൾ ആരാധകർ വീണ്ടും സെറീനയെ തേടുന്നു. മെൽബണിൽ തികച്ച 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ തുടർച്ച തേടി സെറീന വീണ്ടും റാക്കറ്റേന്തി വരുമോ?
അമ്മയായ സെറീന വില്യംസിെൻറ തിരിച്ചുവരവിന് ആരാധകരും ടെന്നിസ് ലോകവും കാത്തിരിക്കുേമ്പാൾ ന്യൂയോർക്കിൽനിന്നുള്ള പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്ന് ആസ്ട്രേലിയൻ ഒാപൺ ടൂർണമെൻറ് ഡയറക്ടകർ ക്രെയ്ഗ് ടിലെ വെളിപ്പെടുത്തുന്നു. സെറീനയുടെ കുടുംബസുഹൃത്തിനെ ഉദ്ധരിച്ചാണ് ടിലെയുടെ സ്ഥിരീകരണം. കഴിഞ്ഞതവണ സ്റ്റെഫി ഗ്രാഫിെൻറ റെക്കോഡ് (22 ഗ്രാൻഡ്സ്ലാം) മറികടന്ന സെറീനയെ 24ാം ഗ്രാൻഡ്സ്ലാം കിരീടമണിയാൻ ക്ഷണിച്ചതായും കളിക്കാമെന്ന് പ്രതികരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ആസ്ട്രേലിയൻ ഒാപൺ കിരീടമണിയുേമ്പാൾ എട്ടാഴ്ച ഗർഭിണിയായിരുന്നുവെന്ന് പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് സെറീന വെളിപ്പെടുത്തിയത്. ശേഷം വിശ്രമത്തിലേക്ക് നീങ്ങിയ താരം സെപ്റ്റംബർ ഒന്നിന് പെൺകുഞ്ഞിെൻറ അമ്മയായി. മേയിൽ ഒന്നാം റാങ്കുകാരിയായ സെറീന നിലവിൽ 22ാം നമ്പറിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.