കൊറോണ ഭീതി: ബാഴ്​സ-നാപ്പോളി മത്സരം അടച്ചിട്ട സ്​റ്റേഡിയത്തിൽ

ബാഴ്​സലോണ: ചാമ്പ്യൻസ് ​ലീഗ്​ റൗണ്ട്​ 16 മത്സരത്തിലെ രണ്ടാംപാദ മത്സരത്തിൽ ബാഴ്​സലോണ സ്വന്തം തട്ടകത്തിൽ നാപ് പോളിയുമായി ഏറ്റുമുട്ടും. പക്ഷേ സാക്ഷിയാകാനും ആർത്തുവിളിക്കാനും കാണികളും ആരാധകരും സ്​റ്റേഡിയത്തിൽ ഉണ്ടാകില ്ല.

സ്​പെയിൻ ആരോഗ്യമന്ത്രാലയത്തിൻറെയും രാജ്യത്തെ സ്​പോർട്​സ്​ കൗൺസിലിൻെറയും തീരുമാനപ്രകാരമാണ്​ സ്​റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചത്​.

മാർച്ച്​ 19ന്​ ഇന്ത്യൻസമയം പുലർച്ചെ ഒന്നരമണിക്കാണ്​ ബാഴ്​സ-നാപ്പോളി മത്സരം. നാപ്പോളിയുടെ ഹോംഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ഇരുടീമുകളും ഒാരോ ഗോളുകളടിച്ച്​ പിരിഞ്ഞിരുന്നു.

Tags:    
News Summary - കൊറോണ ഭീതി: ബാഴ്​സ-നാപ്പോളി മത്സരം അടച്ചിട്ട സ്​റ്റേഡിയത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.