ബയേണിനെതിരെ രണ്ടാം പാദത്തിൽ ജാ​ഗ്രതയോടെ -സിദാൻ

ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ പോരാട്ടത്തിൽ യുവൻറസിൽ നിന്ന്​ പഠിച്ച പാഠങ്ങളിൽ ജാഗ്രത പുലർത്തിയാൽ മാത്രമേ അടുത്ത ചൊവ്വാഴ്​ച നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ബയേണിനെ തോൽപിച്ച്​ മുന്നേറാനാകൂ എന്ന്​ കോച്ച്​ സിനദിൻ സിദാൻ ഒാർമിപ്പിച്ചു. ടൂറിനിൽ നടന്ന ആദ്യപാദ ക്വാർട്ടർ പോരിൽ യുവൻറസിനെ 3-0 തോൽപിച്ച ആത്മവിശ്വാസവുമായി രണ്ടാംപാദം കളിക്കാനിറങ്ങിയ റയലിനെ അവരുടെ തട്ടകത്തിൽ വെച്ച്​ യുവെ 3^1ന്​ ഞെട്ടിച്ചിരുന്നു. 

ഒടുവിൽ റൊണാൾഡോ നേടിയ വിവാദ പെനാൽറ്റി ഗോളി​​െൻറ ബലത്തിലാണ്​ അന്ന്​ റയൽ സെമിയിലേക്ക്​ കടന്നുകൂടിയത്​. ബയേണിനെ അവരുടെ തട്ടകത്തിലെത്തി ​േതാൽപിക്കുക എന്നത്​ എളുപ്പമല്ലെന്നും ജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും സിദാൻ പറഞ്ഞു. 

ധാരാളം അവസരങ്ങൾ ലഭിച്ചിട്ടും ​അത്​ മുതലെടുക്കാനാവാതെ പരാജയപ്പെട്ടതിൽ അത്ഭുതമൊന്നുമില്ലെന്നും തങ്ങുടെ പ്രതിരോധം വളരെ ദുർബലമായിരുന്നതിനാൽതന്നെ ആരെയും കുറ്റപ്പെടുത്താൻ സാധിക്കുകയില്ലെന്നും ബയേൺ കോച്ച്​ ജുപ്പ്​ ഹെയ്​നെക്​സ്​ പ്രതികരിച്ചു. റയലി​​െൻറ ഹോം ഗ്രൗണ്ടായ സാൻറിയാഗോ ബെർണബ്യൂവിൽ രണ്ടാംപാദ സെമിയിൽ സമനില പിടിക്കുകയോ 1^0ത്തിന്​ തോൽക്കുകയോ ചെയ്​താലും റയലിന് ഫൈനലിലെത്താനാകും. 

Tags:    
News Summary - zinedine zidane- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.