Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോക്ക് പിന്നാലെ സിദാനും യുവൻറസിലേക്ക്
ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാനും യുവന്റസിലേക്ക് വരുന്നതായി റിപ്പോർട്ട്. ഒക്ടോബറില്‍ ക്ലബ്ബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായാണ് സിദാന്‍ എത്തുക. ക്ലബ്ബ് ഉടമകളായ ആഗ്നെല്ലി കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
17 വര്‍ഷങ്ങള്‍ക്ക് ശേഷം സിദാന്‍ ടൂറിനിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. 2001ല്‍ റയലിലെത്തുന്നതിന് മുമ്പ് യുവന്റസിന്റെ താരമായിരുന്നു സിദാന്‍. റെക്കോര്‍ഡ് തുകക്കാണ് യുവന്റസ് അന്ന് സിദാനെ റയലിന് കൈമാറിയത്. ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.