ലോകകപ്പ് യോഗ്യത: ജര്‍മനിക്കും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും വിജയം

ലണ്ടന്‍: യൂറോപ്യന്‍ മേഖലയില്‍ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാമത്സരങ്ങളിൽ വമ്പന്മാർക്ക് ജയം.  നിലവിലെ ജേതാക്കളായ ജര്‍മനിയും മുന്‍ ജേതാക്കളായ ഫ്രാന്‍സും ഇംഗ്ളണ്ടുമടക്കമുള്ളവർ വിജയമറിഞ്ഞു.

സ്വന്തം തട്ടകമായ ബെല്‍ഫാസ്റ്റില്‍ ഐറിഷ്പട അസര്‍ബൈജാനെ 4-0ത്തിന് തോൽപിച്ചു. അയല്‍വാസികളായ സ്കോട്ലന്‍ഡിനെ ഇംഗ്ളണ്ട് 3-0ത്തിനും ജര്‍മനി കുഞ്ഞന്‍ ടീമായ സാന്‍മാരിനോയെ 8-0ത്തിനും തോൽപിച്ചു. കരുത്തരായ സ്വീഡനെ ഫ്രാന്‍സ് 2-1ന് തോൽപിച്ചു. ഗ്രൂപ് എയില്‍ ഫ്രാന്‍സും സ്വീഡനും ഒറ്റക്ക് മുന്നേറാനുള്ള നിര്‍ണായകപോരാട്ടത്തിലായിരുന്നു. വരുംദിവസങ്ങളില്‍ ഇറ്റലിക്കും സ്പെയിനിനും പോര്‍ചുഗലിനും മത്സരമുണ്ട്.

Tags:    
News Summary - World Cup qualifiers: Germany thrash San Marino, England and France secure wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.