Posted On
date_range Updated On
date_range ഉസൈൻ ബോൾട്ട് ബൊറൂഷ്യ ഡോർട്മുണ്ടിൽ ട്രയൽസിന്
പാരിസ്: പ്രഫഷനൽ ഫുട്ബാളിൽ ഒരു കൈ നോക്കാനുള്ള സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിെൻറ സ്വപ്നം യാഥാർഥ്യത്തിലേക്കടുക്കുന്നു. തെൻറ ഇഷ്ടടീമായ മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി പന്തുതട്ടുകയാണ് ബോൾട്ടിെൻറ ആഗ്രഹമെങ്കിലും ബൊറൂഷ്യ ഡോർട്മുണ്ടിലാണ് ഭാഗ്യപരീക്ഷണത്തിന് അവസരം ലഭിച്ചിരിക്കുന്നത്. വരുന്ന മാർച്ചിൽ ഡോർട്മുണ്ടിൽ ട്രയൽസിൽ പെങ്കടുക്കാൻ തയാറെടുക്കുകയാണെന്ന് ബോൾട്ട് തന്നെയാണ് വ്യക്തമാക്കിയത്. ട്രയൽസ് വിജയകരമായാൽ തെൻറ അടുത്ത കരിയർ അതാണെന്ന് ഉറപ്പിക്കുമെന്നും ബോൾട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒളിമ്പിക്സിനു പിന്നാലെയാണ് ബോൾട്ട് ട്രാക്കിൽനിന്ന് വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.