Posted On
date_range Updated On
date_range ഫുട്ബാൾ: കേരള സാേങ്കതിക സർവകലാശാല മൂന്നാം റൗണ്ടിൽ
കോഴിക്കോട്: ദക്ഷിണമേഖല അന്തർ സർവകലാശാല പുരുഷവിഭാഗം ഫുട്ബാളിൽ കേരള എ.പി.ജെ അബ്ദുൽ കലാം സർവകലാശാലക്ക് (സാേങ്കതിക സർവകലാശാല) തകർപ്പൻ ജയം. മറുപടിയില്ലാത്ത എട്ടു ഗോളുകൾക്ക് വിജയനഗര ശ്രീ കൃഷ്ണദേവരായ സർവകലാശാലയെയാണ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്്. തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജേതാക്കൾക്ക് വേണ്ടി ഹരി നാരായണൻ ഹാട്രിക് നേടി. നോളർചാൾസ്, ആൽഫിൻ ആൻറണി എന്നിവർ രണ്ട് ഗോൾ വീതം നേടി. ഒരു ഗോൾ അലൻ ജോൺസിെൻറ വകയായിരുന്നു. അതേസമയം, കേരള കാർഷിക സർവകലാശാല ഉസ്മാനിയയോട് 1-5ന് തോറ്റ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.