Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് ഫൈനൽവേദി മാറ്റാനൊരുങ്ങി യുവേഫ
ലണ്ടൻ: കോവിഡ് പശ്ചാത്തലത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്തംബൂളിൽനിന്ന് മാറ്റാൻ യുവേഫ നീക്കം. ജൂൺ 17ന് ചേരുന്ന യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. കോവിഡ് കാരണം രാജ്യാന്തര വിമാന സർവിസുകളെല്ലാം മുടങ്ങിയ സ്ഥിതിക്ക് മത്സരങ്ങൾ പലവേദിയിൽ നടക്കുന്നത് പ്രായോഗികമല്ലെന്നാണ് യുവേഫ നിരീക്ഷണം. പ്രീക്വാർട്ടറിലെ രണ്ടാംപാദ മത്സരങ്ങൾ പകുതി പിന്നിട്ടപ്പോഴാണ് കോവിഡ് കളി മുടക്കിയത്. ഇനി പ്രീക്വാർട്ടറിലെ നാലും ക്വാർട്ടർ, സെമി ഉൾപ്പെടെയുള്ള മത്സരങ്ങളും ബാക്കിയുണ്ട്. ടൂർണമെൻറ് പുനരാരംഭിക്കുേമ്പാൾ ഒരു നഗരത്തിൽ കളി പൂർത്തിയാക്കാനാണ് സംഘാടകരുടെ നീക്കം. സ്റ്റേഡിയങ്ങൾ കണ്ടെത്താനുള്ള വർക്കിങ് ഗ്രൂപ്പിെൻറ റിപ്പോർട്ട് 17ന് ചേരുന്ന യോഗം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.