Posted On
date_range Updated On
date_range പരഗ്വേ, ഇംഗ്ലണ്ട് ടീമുകൾ ഇന്ത്യയിലെത്തി
മുംബൈ: ലോകകപ്പിൽ പെങ്കടുക്കുന്നതിനുള്ള പരഗ്വേ, ഇംഗ്ലണ്ട് ടീമുകൾ ഇന്ത്യയിലെത്തി. നവി മുംബൈയിലെത്തിയ പരാഗ്വേ ടീം അടുത്ത ദിവസം തന്നെ പരിശീലനത്തിനിറങ്ങും. ന്യൂസിലൻഡ്, മാലി, തുർക്കി ടീമുകൾക്കൊപ്പം ഗ്രൂപ് ബിയിലാണ് പരഗ്വേ കളിക്കുന്നത്. ന്യൂസിലൻഡ് ടീം നേരത്തെ എത്തിയിരുന്നു.
ഒക്ടോബർ ആറിന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മാലിക്കെതിരെയാണ് പരഗ്വേയുടെ ആദ്യ മത്സരം. ഇംഗ്ലണ്ട് ടീമിന് അന്ധേരിയിലെ മുംബൈ ഫുട്ബാൾ അരീനയിലായിരിക്കും പരിശീലനം.
അതേസമയം, ഗ്രൂപ് ‘സി’യിലെ കരുത്തരായ ജർമനി ഇന്നെത്തും. ഗോവയിലാണ് ടീം എത്തുന്നത്. ഗ്രൂപ് ‘സി’യിൽ കോസ്റ്ററീക, ഇറാൻ, ഗിനി എന്നീ ടീമുകൾക്കൊപ്പമാണ് ജർമനി മത്സരിക്കുന്നത്. മറ്റു ടീമുകൾ ഒക്ടോബർ മൂന്നിനെത്തും. ഗോവയിൽ എത്തുന്ന ആദ്യ ടീമാണ് ജർമനി. നേരത്തെ ബ്രസീൽ, കൊളംബിയ ടീമുകളും ഇന്ത്യയിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.