Posted On
date_range Updated On
date_range നായകത്വം അപ്രതീക്ഷിതം –അമർജിത് സിങ്
ഇന്ത്യൻ ടീമിെൻറ നായകനായി തന്നെ ചുമതലപ്പെടുത്തിയത് അപ്രതീക്ഷിത തീരുമാനമായിരുന്നെന്ന് ടീം ക്യാപ്റ്റൻ അമർജിത് സിങ്. കോച്ചാണ് തന്നോട് ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് പറഞ്ഞത്. അദ്ഭുതപ്പെടുത്തുന്ന വാർത്തയായിരുന്നു അത്. ഫുട്ബാളിൽ വ്യക്തികൾക്കല്ല പ്രാധാന്യം. ടീമിെൻറ െഎക്യത്തിലാണ് താൻ വിശ്വസിക്കുന്നത്. ക്യാപ്റ്റൻസിയിൽ തനിക്ക് പ്രത്യേക തത്ത്വമൊന്നുമില്ല. എല്ലാവരും നായകന്മാരെ പോലെ കളിക്കണം. ഇന്ത്യയുടെ എതിരാളികൾ ശക്തരാണ്. ജയിക്കാൻ വേണ്ടിയാണ് തങ്ങൾ കളിക്കുന്നത്. രാജ്യത്തിനായി കളിക്കുന്നത് അഭിമാനകരമായ കാര്യമാണ്. എല്ലാം സ്വപ്നമായി തോന്നുന്നുവെന്നും അമർജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.