Posted On
date_range Updated On
date_range സൂപ്പർ കപ്പ്: ബംഗളൂരുവിനെതിരെ പൊരുതി തോറ്റ് ഗോകുലം പുറത്ത്
സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ െഎ.എസ്.എല്ലിലെ വമ്പൻമാരായ ബംഗളുരുവിനെതിരെ ഗോകുലം കേരളക്ക് തോൽവി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം ബെംഗളുരുവിനോട് പരാജയം സമ്മതിച്ചത്. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന കേരളാ ടീം രണ്ടാം പകുതിയുടെ അവസാനമാണ് രണ്ട് ഗോളുകൾ വഴങ്ങിയത്.
ഗോകുലത്തിൻ്റെ ആശ്വാസ ഗോൾ 33ാം മിനുട്ടിൽ ഹെൻ്റി കിസ്സേക്കയാണ് നേടിയത്. മൈതാനിയുടെ മധ്യത്തില്‍ നിന്ന് മകഡോണിയന്‍ താരം ഡെങ്കോവ്‌സ്‌കി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ സല്‍മാന്‍ നല്‍കിയ ക്രോസ്സില്‍ നിന്നുമായിരുന്നു കിസ്സേക്കയുടെ ഗോൾ. 69ാം മിനിറ്റിൽ സൂപ്പർ താരം മിക്കുവും ഇഞ്ചുറി ടൈമിൽ ഉദാന്ത സിംഗുമാണ് ബംഗളുരുവിന് വേണ്ടി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.