Posted On
date_range Updated On
date_range സുബ്രതോ കപ്പ്: അയ്യങ്കാളി സ്കൂളും കല്ലാനോട് സെൻറ് മേരീസും ൈഫനലിൽ
കോഴിക്കോട്: 58ാമത് സുബ്രതോ കപ്പ് സ്കൂൾ ഫുട്ബാൾ ടൂർണമെൻറിൽ അണ്ടർ 17 വിഭാഗത്തിൽ ആതിഥേയരായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം എം.എസ്.പി സ്കൂൾ, പാലക്കാട് ബി.എം.എച്ച്.എസ്.എസ്, കാസർകോട് ഉദിനൂർ എച്ച്.എസ്.എസ് എന്നീ ടീമുകൾ സെമിഫൈനലിലെത്തി. ഇന്നാണ് സെമി. പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗം ഫൈനലിൽ തിരുവനന്തപുരം അയ്യങ്കാളി സ്കൂളും കല്ലാനോട് സെൻറ് മേരീസ് സ്കൂളും ഏറ്റുമുട്ടും. ആൺകുട്ടികളുെട അണ്ടർ 14 പ്രാഥമിക മത്സരങ്ങൾ ഇന്നാരംഭിക്കും. നാളെയാണ് ഫൈനൽ. എം.കെ. രാഘവൻ എം.പി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ജോയൻറ് ഡയറക്ടർ ഡോ. ചാേക്കാ ജോസഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.