ലാ ​ലി​ഗ: ജൂ​ൺ 20ന്​ ​ക​ളി തു​ട​ങ്ങും

മാഡ്രി​ഡ്​: കോ​വി​ഡ്​ കാ​ര​ണം മു​ട​ങ്ങി​യ സ്​​പാ​നി​ഷ്​ ലാ ​ലി​ഗ സീ​സ​ൺ ജൂ​ൺ 20ന്​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ലെ​ഗാ​ന​സ്​ കോ​ച്ച്​ യാ​വി​യ​ർ അ​ഗ്വെ​യ്​​ർ. സീ​സ​ൺ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​​നി​ടെ​യാ​ണ്​ ലീ​ഗ്​ ടീം ​പ​രി​ശീ​ല​ക​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. 

ജൂ​ൺ 20ന്​ ​തു​ട​ങ്ങി ജൂ​ലൈ​ 26ന്​ ​സ​മാ​പി​ക്കു​ന്ന വി​ധ​മാ​ണ്​ ച​ർ​ച്ച ന​ട​ക്കു​ന്ന​തെ​ന്ന്​ മെ​ക്​​സി​കോ​യി​ൽ നി​ന്നു​ള്ള കോ​ച്ച്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ർ​ക്കാ​റു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. 

ബാ​ഴ്​​സ​ലോ​ണ ടീം ​വെ​ള്ളി​യാ​ഴ്​​ച പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മാ​ണ്​ കോ​ച്ച്​ ​ക്വി​ക്​ സെ​ത്യാ​നു കീ​ഴി​ൽ ടീം ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ​ത്.

Tags:    
News Summary - Spanish La Liga ‘to resume from June 20’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.