സൗഹൃദ മത്സരം: ബോസ്​നിയക്കെതിരെ സ്​പെയ്​നിന്​ നിറം മങ്ങിയ ജയം

മഡ്രിഡ്​: യുവേഫ നേഷൻസ്​ ലീഗിൽ ക്രൊയേഷ്യയോട്​ തോറ്റ്​ സെമിയിലെത്താനാവാത്ത സ്​പെയി​നിന്​ സൗഹൃദ മത്സരത്തിൽ ജയം. 32ാം റാങ്കുകാരായ ബോസ്​നിയക്കെതിരെ രണ്ടാം പകുതിയിലെ ഏക ഗോളിലാണ്​ മുൻ ലോകചാമ്പ്യന്മാർ ജയിച്ചത്​.

78ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സെൽറ്റ വിഗോയുടെ സ്​ട്രൈക്കർ ബ്രെയ്​സ്​ മെൻഡസ്​ നേടിയ ഗോളിലാണ്​ സ്​പാനിഷ്​ ജയം. ഇസ്​കോ-അൽവാരോ മൊറാറ്റ-സുസോ ത്രയങ്ങൾ ആദ്യ ഇലവനിൽ കളിച്ച മുന്നേറ്റത്തിന്​ എണ്ണമറ്റ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. മൊറാറ്റയാണ്​ അവസരങ്ങൾ തുലക്കുന്നതിൽ ‘മുന്നിട്ടു’നിന്നത്​.

Tags:    
News Summary - SPAIN VS BOSNIA -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.