Posted On
date_range Updated On
date_range സീരി എ: യുവൻറസിന് ജയം
ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ യുവൻറസിന് എംപോളി ക്കെതിരെ നിറം മങ്ങിയ ജയം. 17ാം സ്ഥാനക്കാരനായ എതിരാളികൾക്കെതിരെ 1-0ത്തിനാണ് നിലവിലെ ചാമ്പ്യന്മാർ ജയിച്ചത്. 72ാം മിനിറ്റിൽ ഇറ്റലിയുടെ കൗമാര താരം മോയിസെ കീനിെൻറ (72) ഗോളിലായിരുന്നു ജയം.
സീരി ‘എ’യിൽ എതിരാളികളില്ലാതെ യുവൻറസ് (78 പോയൻറ്) ബഹുദൂരം മുന്നിലാണ്. യൂറോ കപ്പ് യോഗ്യത മത്സരത്തിനിടെ പേശീവലിവുണ്ടായ ക്രിസ്റ്റ്യാനോ വിശ്രമത്തിലാണ്. ഫിറ്റ്നസ് വീണ്ടെടുത്ത് അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് താരം. 11നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.