Posted On
date_range Updated On
date_range യുനൈറ്റഡിൽ നിന്നും െഷ്വെൻസ്റ്റീഗർ അമേരിക്കൻ ലീഗിലേക്ക്
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജർമൻ താരം ബാസ്റ്റ്യൻ െഷ്വെൻസ്റ്റീഗർ അമേരിക്കയിലെ മേജർ ലീഗ് സോക്കറി (എം.എൽ.എസ്) ലേക്ക്. അമേരിക്കൻ ലീഗിലെ വമ്പൻ ക്ലബായ ഷികാഗോ ഫയറുമായാണ് മുൻ ജർമൻ ദേശീയ ടീം ക്യാപ്റ്റൻ ഒരു വർഷത്തേക്ക് കരാറിലൊപ്പിട്ടത്. 342 മത്സരങ്ങളിൽ ജർമൻ അതികായരായ ബയേൺ മ്യൂണിക്കിനായി ബൂട്ടുകെട്ടിയ താരം 2015ലാണ് യുനൈറ്റഡിലേക്ക് ചേക്കേറുന്നത്. 18 മത്സരങ്ങളിൽ യുനൈറ്റഡിനായി കളിച്ച െഷ്വെൻസ്റ്റീഗറിന് ഒരു ഗോളാണ് സമ്പാദ്യം. ഹൊസെ മൗറീന്യോ ഒാൾഡ് ട്രാഫോഡിലെത്തിയതിനുശേഷം താരത്തിന് ആദ്യ ഇലവനിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.