അമ്മ ആശുപത്രിയിൽ; റൊണാൾഡോ വീട്ടിലേക്ക്​ മടങ്ങി

മിലാൻ: പക്ഷാഘാതം​ മൂലം ആശുപത്രിയിലായ അമ്മയെ കാണാനായി സൂപ്പർതാരം ​​ക്രിസ്​റ്റ്യാനോ റൊണാൾഡോ ​ജന്മനാടായ മെ ദീരയിലേക്ക്​ മടങ്ങി. റൊണാൾഡോയുടെ അമ്മ ഡൊലൊറെസ്​ അവേറോ ആശുപ്രത്രിയിൽ ചികിത്സയിലാണ്​​.

യുവൻറസ്​ അധിക ൃതരിൽ നിന്നും ​പ്രത്യേക അവധി വാങ്ങിയാണ്​ സ്വകാര്യ വിമാനത്തിൽ റൊണാൾഡോ ജന്മനാട്ടിലേക്ക്​ തിരിച്ചത്​. അമ്മക്ക്​ അസുഖമായതിനാൽ നാട്ടി​േലക്ക്​ തിരിക്കുകയാണെന്നും ഈ സമയം ത​​​െൻറ സ്വകാര്യതയെ മാനിക്കണമെന്നും റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.

ഇതോടെ കോപ്പ ഇറ്റാലിയൻ കപ്പി​ൽ എ.സി മിലാനുമായുള്ള രണ്ടാം പാദ മത്സരത്തിൽ റൊണാൾഡോയുടെ സാന്നിധ്യം സംശയത്തിലായി. റയൽ മഡ്രിഡ്​-ബാഴ്​സലോണ എൽക്ലാസികോ മത്സരം കാണാനായി റൊണാൾഡോ സാൻറിയാഗോ ബെർണബ്യൂവിലെത്തിയിരുന്നു.

താൻ മികച്ച ഫുട്​ബാൾ കളിക്കാരനാകാനുള്ള കാരണം അമ്മയാണെന്നും ദാരിദ്രം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും തന്നെ വളർത്താൻ അമ്മ ഏറെ കഷ്​ടപ്പെട്ടിരുന്നുവെന്നും റൊണാൾഡോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പോർച്ചുഗലിന്​ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്​ മെദീര ദ്വീപ്​.

Tags:    
News Summary - Ronaldo flies home to Madeira after Juventus star's mother is hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT