Posted On
date_range Updated On
date_range നികുതി വെട്ടിപ്പ്: 18.8 ദശലക്ഷം പൗണ്ട് പിഴ നൽകാൻ തയ്യാറെന്ന് ക്രിസ്റ്റ്യാനോ
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിൽ കോടതി വിധിച്ച 18.8 ദശലക്ഷം പൗണ്ട് (16.6 ദശലക്ഷം യൂറോ) പിഴ നൽകാൻ തയ്യാറെന്ന് ക്രിസ് റ്റ്യാനോ റൊണാൾഡോ. പിഴ അടക്കാമെന്ന കരാറിൽ 23 മാസത്തെ ജയിൽ ശിക്ഷയും ഉൾപ്പെടും. എന്നാൽ സ്പെയിനിൽ രണ്ടുവർഷത്തിൽ താഴെ തടവ്ശിക്ഷ ഉള്ളവർക് ജയിലിൽ കിടക്കേണ്ടി വരില്ല.
നേരത്തേ വിഡിയോ കോൺഫറൻസ് വഴി ജഡ്ജിയുമായി സംസാരിക്കാൻ റൊണാൾഡോ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. മാധ്യമപ്പടയിൽ നിന്ന് രക്ഷപ്പെടാൻ കാറിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനും കോടതി സമ്മതിച്ചില്ല. വൻ മാധ്യമപ്പടയാണ് കോടതിയ്ക്ക് പുറത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.