റൊണാൾഡീന്യോക്ക്​ 2018ൽ ഫെയർവെൽ ടൂർ

സാവോപോളോ: യാത്രയയപ്പ്​ പര്യടനത്തോടെ കളിക്കളത്തിൽ നിന്നും വിടവാങ്ങാൻ ബ്രസീലി​​െൻറ സൂപ്പർ താരം റൊണാൾഡീന്യോ ഒരുങ്ങുന്നു. 2018ൽ ഏതാനും ഫെയർവെൽ മാച്ചുകൾ സംഘടിപ്പിച്ച്​ കളി മതിയാക്കാനാണ്​ നീക്കം. 2002 ​ബ്രസീൽ ലോകചാമ്പ്യൻ ടീം അംഗവും, രണ്ടു തവണ ഫിഫ ലോകഫുട്​ബാളറുമായ റൊണാൾഡീന്യോ 2015 മുതൽ ക്ലബ്​ ഫുട്​ബാളിൽ ഇല്ലെങ്കിലും സൗഹൃദ-പ്രദർശന മത്സരങ്ങളിൽ സജീവമാണ്​.

കരിയർ അവസാനിപ്പിക്കുന്ന ഇതിഹാസ താരത്തിന്​ അർഹിച്ച യാത്രയയപ്പ്​ ഒരുക്കാനാണ്​ സംഘാടകരുടെ ആലോചന. റൊണാൾഡീന്യോയുടെ മികവിൽ അത്​ലറ്റികോ മിനീറോ കോപ ലിബർറ്റഡോറസ്​ കിരീടമണിഞ്ഞ ബെലൊ ഹൊറിസോണ്ടയിലെ മൈതാനവും ഫെയർവെൽ ടൂറിൽ ഭാഗമാവുമെന്ന്​ റൊണാൾഡീന്യോയുടെ ഏജൻറ്​ കൂടിയായ സഹോദരൻ റോബർട്ട്​ ഡി അസിസ്​ പറഞ്ഞു. 2015ൽ ഫ്ലുമിനസിനസാണ്​ താരത്തി​​െൻറ അവസാന ക്ലബ്​. ശേഷം ഒരു ടീമിനു വേണ്ടിയും കളിച്ചിട്ടില്ല. 
 

Tags:    
News Summary - ronaldinho farewell tour-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.