Posted On
date_range Updated On
date_range ഇത് ഏറ്റവും വലിയ നുണ, ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ല -റൊണാൾഡീഞ്ഞോ
താൻ ഒരേ സമയം തൻെറ രണ്ടു കാമുകിമാരെ വിവാഹം ചെയ്യാൻ തീരുമാനിച്ചതായ റിപ്പോർട്ടുകൾ നിഷേധിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ.
ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ല -റൊണാൾഡീഞ്ഞോ വ്യക്തമാക്കി. റിയോ ഡി ജനീറോയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ബ്രസീൽ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം ചെയ്യാൻ പോകുന്നുവെന്ന് ബ്രസീലിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് പിന്നീട് ലോക മാധ്യമങ്ങളും ഏറ്റെടുത്തതോടെ വൻപ്രചാരം ലഭിച്ചിരുന്നു.
2016ലാണ് റൊണാൾഡീഞ്ഞോ ബിയാട്രിസുമായി ബന്ധം ആരംഭിച്ചത്. എന്നാൽ മുൻകാമുകി പ്രിസ്കില്ലയുമായുള്ള ബന്ധം തുടർന്നു. ഇവരുമായുള്ള ബന്ധങ്ങൾ റൊണാൾഡീഞ്ഞോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.