Posted On
date_range Updated On
date_range സീരി ‘എ’: ജയത്തോടെ റോമ രണ്ടാമത്
റോം: ഇറ്റാലിയൻ സീരി ‘എ’യിൽ എ.എസ്. റോമ ജയത്തോടെ രണ്ടാം സ്ഥാനത്ത്. ഇൻറർ മിലാനെതിരെ എവേമാച്ചിൽ 3-1നായിരുന്നു റോമയുടെ ജയം. റാദ നയ്ൻഗോലാൻ ഇരട്ട ഗോൾ നേടിയപ്പോൾ ഡീഗോ പെറോറ്റി ഒരു ഗോളും നേടി. ഇതോടെ, 26 കളിയിൽ 59 പോയൻറുമായി റോമ രണ്ടാം
സ്ഥാനം നിലനിർത്തി. 66 പോയൻറുമായി യുവൻറസാണ് ഒന്നാം സ്ഥാനത്ത്. ഫിയോറെൻറിന-ടോറിനോ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. ടോറിനോക്കായി ആന്ദ്രെ ബെലോട്ടി ഇരട്ട ഗോൾ നേടി. ഒരു പെനാൽറ്റി അവസരം പാഴാക്കിയശേഷമാണ് ബെലോട്ടി രണ്ട് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.