സ്​പാനിഷ്​ സൂപ്പർ കപ്പ്​: വലയൻസിയക്കെതിരെ ആധികാരിക ജയവുമായി റയൽ

ജിദ്ദ: സ്​പാനിഷ്​ സൂപ്പർ കപ്പിലെ ആദ്യ സെമി ഫൈനലിൽ റയൽ മാഡ്രിഡിന്​ ജയം. വലൻസിയക്കെതിരെ 3-1ൻെറ ജയമാണ്​ സൗദി അറേബ് യയിൽ നടന്ന കളിയിൽ റയൽ കുറിച്ചത്​.

15ാം മിനുട്ടിലായിരുന്നു റയലിൻെറ ആദ്യ ഗോൾ. വലൻസിയ ഗോൾകീപ്പർ ഔട്ട്​ ഓഫ്​ പൊസിഷനിലാണെന്ന്​ മനസിലാക്കി കോർണറിൽ നിന്ന്​ ക്രൂസെടുത്ത ഷോട്ട്​ പിഴവുകളില്ലാതെ വലയിൽ കയറി. 39ാം മിനുട്ടിൽ ഇസ്​കോയും 65ാം മിന​ുട്ടിൽ ലൂക്കാ മോഡ്രിച്ചി​േൻറയും ഗോളുകളോടെ റയൽ പട്ടിക പൂർത്തിയാക്കി.

രണ്ടാം പകുതിയുടെ അധികസമയത്ത്​ ലഭിച്ച പെനാൽട്ടിയിലൂടെയാണ്​ വലൻസിയ ഏക ഗോൾ നേടിയത്​. ഡാനിയേൽ പരേജോയാണ്​ ആശ്വാസ ഗോൾ നേടിയത്​. ബാഴ്​സലോണയും അത്​ലറ്റിക്കോ മാഡ്രിഡും തമ്മിൽ ജനുവരി 12നാണ്​​ രണ്ടാം സെമി.​

Tags:    
News Summary - Real Madrid against valancia-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT