ക്രിസ്റ്റ്യാേനായുമായി അത്താഴവിരുന്നിന് മെസ്സി റെഡി
മഡ്രിഡ്: സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും സംബ ന്ധിച്ച ഏതു കാര്യത്തിനും വൻ വാർത്താപ്രാധാന്യം കൈവരുക പതിവാണ്. മെസ്സിയോടൊത്ത് അത് താഴം കഴിച്ചിട്ടില്ലെന്നും അതിന് താൽപര്യമുള്ളതായും യുവേഫ പുരസ്കാര ദാന ചടങ്ങിൽ ക്രിസ്റ്റ്യാനോ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തെൻറ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മെസ്സി.
ക്രിസ്റ്റ്യാനോയുമായി അടുത്ത സൗഹൃദമില്ലെങ്കിലും അത്താഴവിരുന്നിനുള്ള ക്ഷണം സ്വീകരിക്കാൻ സന്തോഷമേയുള്ളൂവെന്ന് മെസ്സി വ്യക്തമാക്കി.
‘ഞാൻ എല്ലായ്പ്പോഴും പറയുന്നതാണ്, എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾ ഡ്രസിങ് റൂം പങ്കുവെക്കാത്തതിനാൽതന്നെ റൊണാൾഡോയുമായി കാര്യമായ സൗഹൃദമില്ലെങ്കിലും അവാർഡ്ദാന ചടങ്ങുകളിൽ ഞങ്ങൾ പതിവായി കാണാറുണ്ട്’ - മെസ്സി പറഞ്ഞു. ‘അത്താഴവിരുന്ന് സാധ്യമാകുമോ എന്നെനിക്കറിയില്ല. ഞങ്ങളിരുവർക്കും തങ്ങളുെടതായ ജീവിതവും ഉത്തരവാദിത്തങ്ങളുമുണ്ട്. സാഹചര്യങ്ങൾ ഒത്തുവന്നാൽ തീർച്ചയായും ഞാൻ ക്ഷണം സ്വീകരിക്കും’ -മെസ്സി കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.