Posted On
date_range Updated On
date_range ഖത്തർ ലോകകപ്പിെൻറ തീയതിയായി
മോസ്കോ: 2022ലെ ഖത്തർ ലോകകപ്പ് നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും നടക്കുകയെന്ന് ഫിഫ പ്രഖ്യാപിച്ചു. നവംബർ 21ന് തുടങ്ങി ഡിസംബർ 18നാണ് അവസാനിക്കുക. ഗൾഫ് മേഖലയിലെ കടുത്ത ചൂട് പരിഗണിച്ചാണ് സാധാരണ നടക്കാറുള്ള ജൂൺ-ജൂലൈ മാസങ്ങളിൽനിന്ന് വ്യത്യസ്തമായി നവംബർ-ഡിസംബർ മാസങ്ങളിൽ ലോകകപ്പ് നടത്താൻ ഫിഫ ഖത്തറിന് അനുമതി നൽകിയത്.
വെള്ളിയാഴ്ച ചേർന്ന ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. സാധാരണ 32 ദിവസങ്ങളിൽ നടക്കുന്ന ലോകകപ്പ് ഖത്തറിൽ 28 ദിവസങ്ങളിലാണ് അരങ്ങേറുക. ക്ലബ് മത്സരങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാനാണ് ദിവസം കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.