Posted On
date_range Updated On
date_range നെയ്മറുമായി തർക്കമില്ല; എല്ലാം പറഞ്ഞുതീർത്തു –കവാനി
പാരിസ്: നെയ്മറിന് പെനാൽറ്റി നിഷേധിച്ച വിഷയത്തിൽ വിശദീകരണവുമായി പി.എസ്.ജി താരം എഡിൻസൺ കവാനി. നെയ്മറുമായി തർക്കമില്ലെന്നും എല്ലാം ഡ്രസിങ് റൂമിൽ പറഞ്ഞുതീർത്തതായും കവാനി അറിയിച്ചു. ഇതെല്ലാം ഫുട്ബാളിെൻറ ഭാഗമാണ്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ഒരേ ലക്ഷ്യത്തിനായി പോരാടുന്നവരാണ് തങ്ങളെന്നും കവാനി പറഞ്ഞു. ലിയോണിനെതിരായ മത്സരത്തിനിടെ പെനാൽറ്റിയെടുക്കാനെത്തിയ നെയ്മറിൽനിന്ന് ബാൾ വാങ്ങിയ കവാനിയുടെ നടപടി വിവാദമായിരുന്നു. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ പി.എസ്.ജിക്കായി പെനാൽറ്റി കിക്കെടുത്തത് നെയ്മറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.