കോച്ചായി അരങ്ങേറിയ മത്സരത്തിൽ തിയാഗോ മോട്ടക്ക്​ സെൻറ്​ ഒാഫ്

സ്​റ്റോക്ഹോം: പാരിസ്​ സ​െൻറ്​ ജർമൻ മുൻ താരം തിയ​ാഗോ മോട്ടക്ക്​ കോച്ചായി അരങ്ങേറിയ മത്സരത്തിൽ സ​െൻറ്​ ഒാഫ്.​ പി.എസ്​.ജിയുടെ അണ്ടർ-19 ടീമി​​െൻറ പരിശീലകനായി അടുത്തിടെ സ്ഥാനമേറ്റ 35കാരൻ ടീമുമായി ഡെന്മാർക്കിലെ ഒാഡൻസ്​ ക്ലബിനെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയപ്പോഴാണ്​ കയ്​പേറിയ തുടക്കം.


ടീം 3-0ത്തിന്​ തോറ്റ മത്സരത്തിൽ ഇടവേളയിൽ റഫറിക്കെതിരെ തുടർച്ചയായി കയർത്തതിനെ തുടർന്നാണ്​ അദ്ദേഹത്തെ ഗാലറിയിലേക്ക്​ പറഞ്ഞയച്ചത്​. 2012 മുതൽ കഴിഞ്ഞ സീസൺ വരെ പി.എസ്​.ജിക്കായി പന്തുതട്ടിയ മോട്ട 166 കളികളിൽ ക്ലബി​​െൻറ ജഴ്​സിയണിഞ്ഞിട്ടുണ്ട്​. 
Tags:    
News Summary - PSG: Thiago Motta sensationally sent off on his managerial debut with PSG U-19s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT