ഇങ്ങനെയെങ്കിൽ ചാമ്പ്യൻസ്​ ലീഗും തോൽക്കും –ലയണൽ മെസ്സി

ബാഴ്​സലോണ: പൊതുവെ മിതഭാഷിയാണ്​ ലയണൽ മെസ്സി. പക്ഷേ, നിയന്ത്രണം വിട്ടാൽ അദ്ദേഹത്തി​​​െൻറ വാക്കുകൾ കടുത്തതായി മാറും. സ്​പാനിഷ്​ ലാ ലിഗ കിരീടം കൈവിട്ടതിനു പിന്നാലെ മെസ്സി മാനേജ്​​മ​​െൻറി​െനതിരെ തുറന്നടിച്ചു. ക്ലബ്​ തലത്തി​ൽ അനിവാര്യമായ മാറ്റം ഇനിയും വരുത്തിയില്ലെങ്കിൽ ചാമ്പ്യൻസ്​ ലീഗ്​ കിരീടവും കൈവിടുമെന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.

 

കോച്ച്​ ക്വികെ സെറ്റ്യാനെ ഉന്നംവെച്ചുള്ളതാണ്​ അദ്ദേഹത്തി​​​െൻറ വാക്കുകൾ.

‘ഇതേപോലെ കളിക്കുകയാണെങ്കിൽ ചാമ്പ്യൻസ്​ ലീഗിൽ ഒരു പ്രതീക്ഷയുമില്ല. അവിടെ ജയിക്കണമെങ്കിൽ ഒരുപാട്​ ഇനിയും മാറേണ്ടതുണ്ട്​. അല്ലെങ്കിൽ നാപ്പോളിക്കെതിരെ നമ്മൾ തോൽക്കും. സ്​ഥിരതയില്ലാത്ത ടീമാണിത്​. വിജയ തൃഷ്​ണയുമില്ല. എതിരാളികൾക്ക്​ എളുപ്പം ഗോൾ കണ്ടെത്താനാവുന്നു. കാര്യമായ മാറ്റം വേണം. ഇൗ ഇട​േവള അതിനു​ പറ്റിയ സമയമാണ്​. അതിന്​ തലപ്പത്തുള്ളവർ മനസ്സുവെക്കണം’’ -ബാഴ്​സലോണ ക്യാപ്​റ്റൻ പറഞ്ഞു.

Full View
Tags:    
News Summary - Playing like this no chance for champions league says Lionel Messi-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.