Posted On
date_range Updated On
date_range 100ാം മത്സരത്തിൽ ഡിബാലക്ക് ഹാട്രിക്; യുവൻറസിന് തകർപ്പൻ ജയം
റോം: യുവൻറസ് ജഴ്സിയിലെ 100ാം മത്സരം പൗലോ ഡിബാലക്ക് ഒാർമകളിൽ എന്നുമുണ്ടാകും. അർജൻറീനൻ താരം സൂപ്പർ ഹാട്രിക്കുമായി നിറഞ്ഞുനിന്നപ്പോൾ, സസോളോക്കെതിരെ 3-1െൻറ തകർപ്പൻ ജയവുമായി ഇറ്റാലിയൻ ചാമ്പ്യന്മാർ ജൈത്രയാത്ര തുടങ്ങി. കളിയിൽ 63 ശതമാനവും പന്ത് കൈവശംവെച്ച യുവൻറസിനായി 16, 49, 63 മിനിറ്റുകളിലായിരുന്നു ഡിബാലയുടെ ഗോളുകൾ. മാറ്റീനോ പൊളിറ്റാനോയാണ് (51ാം മിനിറ്റ്) സസോേളായുടെ ആശ്വാസ ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾക്ക് ബാഴ്സലോണയോട് തോറ്റതിനുശേഷമാണ് സീരി എയിൽ യുവൻറസിെൻറ വിജയവഴിയിലേക്കുള്ള തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.