Posted On
date_range Updated On
date_range ആരാധകരെ കോരിത്തരിപ്പിച്ച് വീണ്ടും സ്കോര്‍പിയോണ്‍ ഗോള്‍- VIDEO
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഹെന്‍റിക് മിഖിത്രിയാനു പിറകെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ആരാധകരെ കോരിത്തരിപ്പിച്ച് വീണ്ടും സ്കോര്‍പിയോണ്‍ ഗോള്‍. ഇത്തവണ ആഴ്സനല്‍ താരം ഒലിവര്‍ ജിറൂഡായിരുന്നു കാണികള്‍ക്ക് വണ്ടര്‍ ഗോളിലൂടെ പുതുവത്സര സമ്മാനം നല്‍കിയത്. മത്സരത്തില്‍ ആഴ്സനല്‍ 2-0ത്തിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. അലക്സി ഇവോബിയുടെ വകയായിരുന്നു ഗണ്ണേഴ്സിന്‍െറ രണ്ടാം ഗോള്‍.
17ാം മിനിറ്റിലായിരുന്നു ഫുട്ബാള്‍ പ്രേമികളെ അദ്ഭുതപ്പെടുത്തിയ ജിറൂഡിന്‍െറ പ്രകടനം. ഇടതുവിങ്ങില്‍ പന്തുമായി കുതിച്ച ചിലി താരം അലക്സി സാഞ്ചസായിരുന്നു ഗോളിന്‍െറ ശില്‍പി. ബോക്സിന്‍െറ അടുത്തായി ഇടതുവിങ്ങില്‍നിന്ന് സാഞ്ചസ്, പോസ്റ്റിലേക്ക് പാഞ്ഞടുത്ത ജിറൂഡിനുനേരെ പന്ത് ഉയര്‍ത്തിനല്‍കുന്നു. എന്നാല്‍, ഒരല്‍പം മുന്നോട്ടായിപ്പോയ ജിറൂഡിനു പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. വലതുകാലില്‍ ഊന്നി ഇടതുകാല്‍ മാര്‍ക്കുചെയ്ത ഡിഫന്‍ഡറെക്കാള്‍ ഉയര്‍ത്തി പുറംകാലുകൊണ്ട് പന്തിന് ഉശിരന്‍ തൊഴി. ഉയര്‍ന്നുപൊങ്ങിയ പന്ത് ഭാഗ്യമെന്നോണം പോസ്റ്റില്‍ തട്ടി ഗോള്‍ലൈന്‍ കടന്ന് ഉള്ളിലേക്കായി. 19 കളിയില്‍ 40 പോയന്‍റാണ് ആഴ്സനലിനുള്ളത്.
This is art. This is Olivier Giroud. pic.twitter.com/8fPQ8mxwtq
— Ö〽️ (@WengerTactic) January 1, 2017
17ാം മിനിറ്റിലായിരുന്നു ഫുട്ബാള്‍ പ്രേമികളെ അദ്ഭുതപ്പെടുത്തിയ ജിറൂഡിന്‍െറ പ്രകടനം. ഇടതുവിങ്ങില്‍ പന്തുമായി കുതിച്ച ചിലി താരം അലക്സി സാഞ്ചസായിരുന്നു ഗോളിന്‍െറ ശില്‍പി. ബോക്സിന്‍െറ അടുത്തായി ഇടതുവിങ്ങില്‍നിന്ന് സാഞ്ചസ്, പോസ്റ്റിലേക്ക് പാഞ്ഞടുത്ത ജിറൂഡിനുനേരെ പന്ത് ഉയര്‍ത്തിനല്‍കുന്നു. എന്നാല്‍, ഒരല്‍പം മുന്നോട്ടായിപ്പോയ ജിറൂഡിനു പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. വലതുകാലില്‍ ഊന്നി ഇടതുകാല്‍ മാര്‍ക്കുചെയ്ത ഡിഫന്‍ഡറെക്കാള്‍ ഉയര്‍ത്തി പുറംകാലുകൊണ്ട് പന്തിന് ഉശിരന്‍ തൊഴി. ഉയര്‍ന്നുപൊങ്ങിയ പന്ത് ഭാഗ്യമെന്നോണം പോസ്റ്റില്‍ തട്ടി ഗോള്‍ലൈന്‍ കടന്ന് ഉള്ളിലേക്കായി. 19 കളിയില്‍ 40 പോയന്‍റാണ് ആഴ്സനലിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.