Posted On
date_range Updated On
date_range യൂറോപ്പ ലീഗ്: തകർപ്പൻ ജയത്തോടെ ആഴ്സനൽ; ജിറൂഡിന് 100ാം ഗോൾ
ബർലിൻ: ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിലും ഗണ്ണേഴ്സ് പട യൂറോപ്പ ലീഗിൽ തകർക്കുകയാണ്. കഴിഞ്ഞദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ ജർമൻ ക്ലബ് ബോറിസോവിനെ 4-2ന് തോൽപിച്ചാണ് ആഴ്സനൽ വമ്പുകാട്ടിയത്. ഫ്രഞ്ച് താരം ഒലിവർ ജിറൂഡ് ആഴ്സനലിനായി 100ാം ഗോൾ നേടിയ മത്സരത്തിൽ പൂർണ മേധാവിത്വമായിരുന്നു ഇംഗ്ലീഷ് പടക്ക്.
ഗ്രൂപ് ‘എച്ചി’ൽ നടന്ന പോരാട്ടത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ ആഴ്സനൽ ഗോൾ കണ്ടെത്തി. മുസ്താഫി ഒരുക്കിക്കൊടുത്ത പന്തിലാണ് ഫ്രഞ്ച് താരം വാൽകോട്ട് ഹെഡറിലൂടെ ഗോൾ നേടിയത്. പിന്നാലെ 22ാം മിനിറ്റിലും സ്കോർ ചെയ്ത് വാൽകോട്ട് ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു. 25ാം മിനിറ്റിൽ റോബ് ഹോൾഡിങ്ങും ഗോൾ നേടിയതോടെ ജർമൻ ക്ലബ് തോൽവി ഉറപ്പിച്ചു. 49ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഗണ്ണേഴ്സ് വീണ്ടും മുന്നിലെത്തി. കിക്കെടുത്ത ഒലിവർ ജിറൂഡ് പിഴക്കാതെ പന്ത് വലയിലെത്തിച്ച് ഗോളിൽ െസഞ്ച്വറി തികച്ചു. 67ാം മനിറ്റിൽ മിഖായേൽ ഗ്രോഡിച് ബോറിസോവിെൻറ രണ്ടാം ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ എവർട്ടനെ അപോളൻ ലിമാസോൾ 2-2ന് സമനിലയിൽ തളച്ചു. എവർട്ടനിനായി സൂപ്പർ താരം വെയ്ൻ റൂണിയും നികോള വാർസിച്ചും ഗോൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.