Posted On
date_range Updated On
date_range ഘാനയുടെ വിഖ്യാത താരം അസമോവ ഗ്യാൻ നോർത്ത് ഇൗസ്റ്റ് യുൈനറ്റഡിൽ
ഗുവാഹതി: ഘാനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. ദേശീയ ടീമിനുവേണ്ടി കൂടുത ൽ മത്സരങ്ങളിൽ കളിച്ച താരം. നാലു ലോകകപ്പുകളിൽ കളത്തിലിറങ്ങിയ അനുഭവ സമ്പത്ത്. ആറ് ഗോളുകളുമായി വിശ്വമേളയിൽ ഏറ്റവുമധികം തവണ വല കുലുക്കിയ ആഫ്രിക്കക്കാരനെന്ന വി ശേഷണം. ക്ലബ് തലത്തിൽ 400ലേറെ മത്സരങ്ങളിൽ 200ലേറെ ഗോളുകൾ. ലോക ഫുട്ബാളിൽ വിശേഷണങ്ങള േറെയുള്ള ഘാനയുടെ വിഖ്യാത താരം അസമോവ ഗ്യാൻ ഇന്ത്യൻ ഫുട്ബാളിൽ കളിക്കാനെത്തുന്നു.
െഎ.എസ്.എല്ലിൽ ഇൗ സീസണിൽ നോർത്ത് ഇൗസ്റ്റ് യുൈനറ്റഡിന് ബൂട്ടുകെട്ടാൻ ഇൗ 33കാരൻ കരാർ ഒപ്പിട്ടു. തുർക്കി ക്ലബായ കയെസെരിസ്പോറിെൻറ താരമായിരുന്ന ഗ്യാൻ ക്ലബുമായുള്ള കരാർ ഇൗ വർഷം ജൂലൈയിൽ അവസാനിപ്പിച്ചിരുന്നു. അസം തലസ്ഥാനമായ ഗുവാഹതിയിലെ ഹോംഗ്രൗണ്ടിൽ വൈകാതെ അസമോവയെത്തും. കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയ ബർത്തലോമിയു ഒഗ്ബെച്ചെയുടെ അഭാവം നികത്താനാണ് നോർത്ത് ഇൗസ്റ്റ് ഗ്യാനിനെ അണിയിലെത്തിക്കുന്നത്.
വർഷങ്ങളോളം ഘാന ദേശീയ ടീമിെൻറ അവിഭാജ്യ ഘടകമായിരുന്ന ഗ്യാൻ രാജ്യത്തിനുവേണ്ടി 107 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 57 ഗോളുകളും നേടി. യോഗ്യത റൗണ്ടിലെ ഗ്യാനിെൻറ ഗോൾവേട്ടയാണ് 2006 ലോകകപ്പിൽ ഘാനക്ക് യോഗ്യത നേടിക്കൊടുത്തത്. 2010 ലോകകപ്പിലും ഘാന കളിക്കാനെത്തിയപ്പോഴും അസമോവതന്നെയായിരുന്നു അവിഭാജ്യ താരം. ഗ്യാനിെൻറ ഫോമിലാണ് ആഫ്രിക്കൻ ടീം ലോകകപ്പിെൻറ പ്രീ ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ അമേരിക്കക്കെതിരെ വിജയ ഗോൾ നേടിയ ഗ്യാൻ ടീമിെൻറ ക്വാർട്ടർ പ്രവേശത്തിന് വഴിയൊരുക്കി ചരിത്രമെഴുതി. 2014 ലോകകപ്പിൽ ജർമനിയെ ഘാന 2-2ന് തളച്ച കളിയിൽ ഗോൾ കുറിച്ചതോടെ ലോകകപ്പിൽ അഞ്ച് ഗോളെന്ന റോജർ മില്ലയുടെ റെക്കോർഡിനൊപ്പമെത്തി. 2003 മുതൽ 2019 മേയ് വരെ ദേശീയ ടീമിെൻറ ഭാഗമായിരുന്നു. ക്യാപ്റ്റൻസി സംബന്ധമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇൗ വർഷം മേയിലാണ് ഘാന ക്യാപ്റ്റൻ പദവി രാജിവെക്കുകയും രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കുകയും ചെയ്തത്.
നാട്ടിലെ ലിബർട്ടി പ്രഫഷനൽസിൽ കളിച്ച് 2003ൽ കരിയറിന് തുടക്കമിട്ട ഗ്യാൻ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബായ യുദിനീസിലെത്തി. 2008ൽ ഫ്രഞ്ച് ക്ലബായ റെനെയിൽ. 2010ൽ റെക്കോർഡ് തുകയായ 1.3 കോടി പൗണ്ടിനാണ് ഇംഗ്ലീഷ് പ്രീമിയർലീഗ് ടീമായ സണ്ടർലാൻഡ് ഗ്യാനിനെ അണിയിലെത്തിച്ചത്.
36 കളികളിൽ 11 ഗോൾ കുറിച്ച രണ്ടു വർഷത്തിനുശേഷം വായ്പ അടിസ്ഥാനത്തിൽ അൽെഎനിലേക്ക്. ആദ്യ സീസണിൽ 18 കളിയിൽ 22 ഗോൾ. അടുത്ത മൂന്നു വർഷത്തിനിടെ, 65 കളികളിൽ 73 ഗോളുകൾ. പിന്നീട് ചൈനീസ് ലീഗിൽ ഷാങ്ഹായിക്കും അൽ അഹ്ലി ദുബൈക്കും കളിച്ച ശേഷമാണ് രണ്ടുവർഷം മുമ്പ് തുർക്കിയിെലത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.