Posted On
date_range Updated On
date_range ഐ.എസ്.എൽ: നെരോക്ക എഫ്.സി താരം ഇംറാൻ ഖാൻ േനാർത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക്
ന്യൂഡൽഹി: നെരോക്കയുടെ മണിപ്പൂരി താരം ഇംറാൻ ഖാൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. അറ്റാക്കിങ് മിഡ്ഫീൽഡിൽ കഴിവുതെളിയിച്ച 25 കാരനെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡാണ് റാഞ്ചിയത്. ഐ.ലീഗിൽ നെരോക്കക്കായി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
2013ൽ കൊൽക്കത്ത ടീമായ മുഹമ്മദൻസ് സ്പോർടിങ്ങിലൂടെയാണ് മണിപ്പൂരി താരം പ്രഫഷണൽ ലീഗിൽ കളി ആരംഭിക്കുന്നത്. 2018ൽ ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവ താരവുമായി കരാറിലെത്തിയെങ്കിലും കേരള ടീം ഗോകുലം എഫ്.സിക്ക് ലോണിൽ കൈമാറിയിരുന്നു.
കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാനാവാതിരുന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഇത്തവണ നിരവധി താരങ്ങളെ ട്രാസ്ഫർ വിപണിയിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളായ ഗുർജീന്ദർ കുമാർ, പോനിഫ് വാസ്, ലാൽഖവപൂനിയ, റോചർസെല എന്നിവരെ നേരത്തെ തന്നെ ക്ലബ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.