Posted On
date_range Updated On
date_range കലിനിച്ച് അത്ലറ്റികോ മഡ്രിഡിൽ
മഡ്രിഡ്: ലോകകപ്പിൽ ക്രൊയേഷ്യയുടെ ആദ്യ മത്സരത്തിൽ പകരക്കാരനായി കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കോച്ച് സ്ലാറ്റ്കോ ഡാലിച് നാട്ടിലേക്ക് തിരിച്ചയച്ച നികോള കലിനിച്ചിനെ ലാലിഗ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡ് ടീമിലെത്തിച്ചു. മൂന്നുവർഷത്തെ കരാറിലാണ് താരം ഡീഗോ സിമിയോണിയുടെ പാളയത്തിലെത്തിയത്.
ഇറ്റാലിയൻ ടീമായ എ.സി മിലാനുവേണ്ടി പന്തുതട്ടിയിരുന്ന താരത്തെ 15 ദശലക്ഷം യൂറോ (119 കോടി രൂപ) മുടക്കിയാണ് അത്ലറ്റികോ ടീമിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.